Kerala

പാർട്ടി വിട്ടാൽ ജി സുധാകരൻ വെറും ശൂ; പ്രസ്ഥാനം മുന്നോട്ടു പോകുമെന്ന് എംഎം മണി

ജി. സുധാകരനെതിരെ വിമർശനവുമായി എംഎം മണി. പാർട്ടി വിട്ടാൽ ജി സുധാകരൻ ‘ശൂ’ എന്ന് എം എം മണി വിമർശിച്ചു. പാർട്ടിയുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള എത്രയോ പേരാണ് പാർട്ടിയിൽ നിന്ന് വിട്ട് പോയിരിക്കുന്നത്. ചിലരെ പുറത്താക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും ഒരു കാര്യവും ഇല്ല

പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്ന് എം എം മണി പ്രതികരിച്ചു. ജി സുധാകരൻ മന്ത്രി ആയിരുന്ന ആളാണ്. സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല പാർട്ടി ആരെയും കെട്ടിയിട്ടിട്ടില്ല. മഹാരഥന്മാർ പാർട്ടിയിൽ നിന്ന് പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നും എം എം മണി പറഞ്ഞു.

അതേസമയം ജി.സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിലപാട് ദുഖകരകമാണ്. പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരിക്കും. കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ല. അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നെന്നും എം എ ബേബി വ്യക്തമാക്കി.

See also  സിറിയയിലെ ആഭ്യന്തര കലഹം; കേരള സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയാർക്കീസ് ബാവ മടങ്ങുന്നു

Related Articles

Back to top button