Sports

വിജയാഘോഷത്തിനിടെ അതിരുവിട്ട പ്രകടനം; ഹാർദിക് പാണ്ഡ്യക്കെതിരെ പരാതി

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ പോലീസിൽ പരാതി. ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരായ ഫൈനൽ വിജയത്തിന് ശേഷം നടന്ന ആഘോഷങ്ങൾക്കിടെ ഹാർദിക് ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. വാജിദ് ഖാൻ എന്ന അഭിഭാഷകനാണ് ശിവാജി നഗർ പോലീസിൽ പരാതി നൽകിയത്

ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനിടെ ദേശീയ പതാക പുതച്ച് ഗ്രൗണ്ടിലിറങ്ങിയ പാണ്ഡ്യ മോശം രീതിയിലാണ് പെരുമാറിയതെന്നും കാമുകിയുമായി അതിരുവിട്ട ആഘോഷങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു. കാമുകി മഹിക ശർമക്കൊപ്പം ദേശീയ പതാക പുതച്ച് ഹാർദിക് നൃത്തം ചെയ്യുകയും പോഡിയത്തിൽ കിടക്കുകയും ചെയ്തിരുന്നു

സംഭവത്തിൽ ഹാർദിക് പാണ്ഡ്യക്കെതിരെ സമൂഹ മാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നിരുന്നു. മത്സരത്തിന് ശേഷം മഹികയെ തന്റെ ലക്കി ചാം എന്നാണ് ഹാർദിക് വിശേഷിപ്പിച്ചത്. നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ഹാർദികും മഹികയും ഡേറ്റിംഗ് ആരംഭിച്ചത്‌
 

See also  പുതിയ നായകൻ, പുതിയ ടീം; ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

Related Articles

Back to top button