Kerala

ലവ് ജിഹാദ് അല്ല, സ്‌നേഹത്തിന് മതം മാറേണ്ടതില്ല: ആരോപണങ്ങൾ തള്ളി മൊണാലിസയും ഫർമാനും

ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി മോണാലിസ ഭോസ്ലെയും ഭർത്താവ് ഫർമാൻ ഖാനും. 2025ലെ മഹാകുംഭമേളക്കിടെ സോഷ്യൽ മീഡിയ വഴി വൈറലായ യുവതിയാണ് മൊണാലിസ. ഇന്നലെ മൊണാലിസയും ഫർമാനും തിരുവനന്തപുരത്ത് വെച്ച് വിവാഹിതരായിരന്നു. ഇരുവരും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വ്യാജ പ്രചാരണങ്ങൾ തള്ളിയത്

വിവാഹത്തിന് വേണ്ടി ആരും മതം മാറിയിട്ടില്ലെന്നും താൻ ഹിന്ദുവായും ഫർമാൻ മുസ്ലീമായും തുടരുമെന്ന് മൊണാലിസ പറഞ്ഞു. സ്‌നേഹത്തിന് മതം മാറേണ്ടതില്ലെന്ന് ഫർമാനും പറഞ്ഞു. മാതാപിതാക്കൾ ബന്ധുവായ ഒരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. തനിക്ക് അതിൽ താത്പര്യമില്ലായിരുന്നുവെന്നും മൊണാലിസ കൂട്ടിച്ചേർത്തു

പിതാവ് ഇപ്പോഴും ദേഷ്യത്തിലാണ്. അദ്ദേഹത്തെ പിന്നീട് പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന് മൊണാലിസ വ്യക്തമാക്കി. മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പ്രചാരണവും ഇരുവരും തള്ളി. പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും ഇവർ വാർത്താ സമ്മേളനത്തിൽ ഹാജരാക്കി
 

See also  നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് തിടുക്കത്തിൽ കേസെടുക്കില്ല

Related Articles

Back to top button