Kerala

മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.യു പ്രവർത്തകരുടെ പക്കൽ ആയുധമുണ്ടായിരുന്നില്ലെന്ന് പോലീസ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസിൽ പോലീസുകാരുടെ മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെ എസ് യു പ്രവർത്തകരുടെ പക്കൽ ആയുധമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന് പോലീസുകാർ മൊഴി നൽകിയത്. നടന്നത് ഉന്തും തള്ളും മാത്രമാണെന്നും ഇവർ മൊഴി നൽകി

കെ എസ് യു പ്രവർത്തകർ എത്തിയത് കരിങ്കൊടിയുമായാണെന്നും കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. അതേസമയം കെ എസ് യു പ്രവർത്തകർക്ക് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ അടക്കം അഞ്ച് പേർക്കാണ് ജാമ്യം. പ്രതികൾ ആയുധമുപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ തെളിവുകൾ കണ്ടെത്താൻ കഴിയാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
 

See also  പിഎം ശ്രീ വിഷത്തിൽ വിഡി സതീശന്റെ പ്രസ്താവനകൾക്ക് യാതൊരു പ്രധാന്യവുമില്ല: എംഎ ബേബി

Related Articles

Back to top button