Kerala

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ല; ദൂതൻ വഴി സിപിഎം നേതൃത്വത്തിന് വിശദീകരണം നൽകി എ പത്മകുമാർ

ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും സിപിഎം നേതാവുമായ എ പത്മകുമാർ പാർട്ടിക്ക് വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാർ പാർട്ടിയെ അറിയിച്ചിരിക്കുന്നത്. ദൂതൻ വഴി മറുപടി അയച്ചുനൽകുകയായിരുന്നു. 

വിഷയം അടക്കം ചർച്ച ചെയ്യാൻ തിങ്കളാഴ്ച നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കം യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു എ പത്മകുമാറിനോട് പാർട്ടി വിശദീകരണം തേടിയത്. 

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. തപാലിൽ നോട്ടീസ് അയയ്ക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ജില്ലാ നേതൃത്വം നോട്ടീസ് അയച്ചത്. ദിവസങ്ങൾക്ക് മുൻപ് പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തിരുന്നു.

See also  ആലപ്പുഴയിൽ സിപിഎം-ബിജെപി സംഘർഷം; സിപിഎം നേതാവിന്റെ തലയ്ക്ക് ഗുരുതര പരുക്ക്, ആറ് തുന്നൽ

Related Articles

Back to top button