Kerala

ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം; ചോദിച്ചയാൾക്ക് അക്കാര്യം മനസിലായിട്ടുണ്ട്: മുഖ്യമന്ത്രി

പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്ക് എന്ന് പറഞ്ഞതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പലതരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോ. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് പൊതുയോഗത്തിന്റേതായ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കേണ്ട എന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു

ചോദ്യം ചോദിച്ച ആൾക്ക് കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. സമനില തെറ്റിയത് തനിക്കല്ല. സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാം. ചെറ്റത്തരം പരാമർശത്തിൽ രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആ വാക്ക് അൺപാർലമെന്ററി അല്ല. 

പിണറായിയുടെ നാവ് മോശമെന്ന് ചിത്രീകരിക്കാൻ നോക്കണ്ട. ഡീൽ ആരോപണം. വിചിത്രമായ കാര്യമാണ്. നാളെ ധർമടം മണ്ഡലത്തെ കുറിച്ചും പറയുമോ. മുസ്ലിം നാമധാരി സ്ഥാനാർഥി ആയതാണോ ഡീൽ എന്നും മുഖ്യമന്ത്രി ചോദിച്ചു.
 

See also  പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത്; സുപ്രീം കോടതിയോട് മുസ്ലിം വ്യക്തി നിയമ ബോർഡ്

Related Articles

Back to top button