Kerala

റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവ്

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയും വ്യാജരേഖാ വിവാദത്തിൽ. ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്താണെന്നാണ് പരാതി. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു

കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമാണ് ശ്രീനാദേവി കുഞ്ഞമ്മ

തുവയൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് നടപടി. ഈ വിലാസത്തിൽ താമസക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിട്ടു. അതേസമയം വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു
 

See also  ഭാര്യ പണം നൽകിയില്ല, മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

Related Articles

Back to top button