Kerala

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തി; കോന്നിയിൽ ബന്ധു തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു

പത്തനംതിട്ട കോന്നിയിൽ ഭർത്താവും ഭാര്യയും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കൽ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ യുവതിയുടെയും ഭർത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് സംഭവം ഉണ്ടായത്. 

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകൾ ജാസ്മിയും ഭർത്താവുമായുണ്ടായ തർക്കവും വഴക്കും പരിഹരിക്കാനെത്തിയതായിരുന്നു വഹാബ്. വഴക്കിനിടയിൽ ഇയാൾക്ക് തലയ്ക്കടിയേൽക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും ചേർന്ന് വഹാബിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുറ്റിക കൊണ്ടാണ് തലയ്ക്കടിയേറ്റതെന്നാണ് സംശയം. പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തുകയാണ്. 

See also  ഡിസംബർ 14ന് നിവിൻ പോളി തനിക്കൊപ്പം ഷൂട്ടിംഗ് സെറ്റിൽ; ചിത്രങ്ങൾ പുറത്തുവിട്ട് പാർവതി

Related Articles

Back to top button