Kerala

കെ സുധാകരനെ അവഗണിച്ച് കോൺഗ്രസ്; സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് സതീശൻ

എംപി സ്ഥാനം രാജിവെച്ച് നിയമസഭയിൽ മത്സരിക്കാൻ അനുവദിക്കാത്തതിൽ പിണങ്ങി ഡൽഹിയിൽ നിന്നും കണ്ണൂരിലെ വീട്ടിൽ വന്ന കെ സുധാകരനെ പാടേ അവഗണിച്ച് കോൺഗ്രസ്. സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കുകയെന്നും സതീശൻ പറഞ്ഞു

കെ സുധാകരന് ഉറപ്പ് കൊടുക്കാൻ അത്ര വലിയ നേതാവല്ലല്ലോ ഞാൻ. അവരവർ തീരുമാനിക്കുന്നതല്ല മത്സരിക്കുന്ന കാര്യം. പാർട്ടിയാണ് തീരുമാനിക്കുന്നത്. ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. 

പാർട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാർഥികൾ. അതിനപ്പുറം ആരും പോകേണ്ട. എംപിമാർ മത്സരിക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. ഞങ്ങൾക്ക് അതിന് അധികാരമില്ല. താനല്ല ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് സുധാകരൻ ഇന്നലെ എന്നോട് പറഞ്ഞത്. ഇന്ന് മാറ്റിപ്പറഞ്ഞത് എന്താണെന്നറിയില്ലെന്നും സതീശൻ പറഞ്ഞു

See also  വീണ്ടും കളർ ഫുൾ ആകാൻ ടൂറിസ്റ്റ് ബസുകൾ; വെള്ള നിറം കർശനമാക്കിയ തീരുമാനം പിൻവലിക്കും

Related Articles

Back to top button