Movies

കവിയും സിനിമാ ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

കവിയും സിനിമാ ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. തമിഴിൽ നിന്ന് ജ്ഞാനപീഠം ലഭിക്കന്ന മൂന്നാമത്തെ ആളാണ് വൈരമുത്തു

. 1975ൽ അകിലൻ, 2002ൽ ജയകാന്തൻ എന്നിവരാണ് ഇതിന് മുമ്പ് ജ്ഞാനപീഠം നേടിയ തമിഴ് എഴുത്തുകാർ. 50ലേറെ വർഷത്തെ ചലചിത്ര ജീവിതത്തിൽ  7500ലധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 

ഏഴ് ദേശീയ അവാർഡും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ എന്നീ പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

 

See also  ചലചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം: വിമർശനവുമായി ആഷിക് അബു

Related Articles

Back to top button