നുണ പറഞ്ഞ് കുറച്ചുനേരം പിടിച്ചു നിൽക്കാം, പക്ഷേ സത്യം പുറത്തുവരിക തന്നെ ചെയ്യും: ടി കെ ഗോവിന്ദൻ

നുണ പറഞ്ഞ് പാർട്ടിയെ അധികകാലം സംരക്ഷിക്കാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂർ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം ടികെ ഗോവിന്ദൻ. നുണ പറഞ്ഞാൽ അൽപ്പനേരത്തേക്ക് നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കുമായിരിക്കും. പക്ഷേ സത്യം അതിഭീകര രൂപം പൂണ്ട് പുറത്ത് വരിക തന്നെ ചെയ്യുമെന്ന് ടികെ ഗോവിന്ദൻ പറഞ്ഞു
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജനും ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ടികെ ഗോവിന്ദൻ. മത്സരിക്കണമെന്നോ എംഎൽഎ ആകണമെന്നോ ഉള്ള ഒരു ആഗ്രഹവും ഉണ്ടായിട്ടില്ല എന്റെ പ്രതിഷേധം. അത് അനീതിക്കെതിരായ പ്രതിഷേധമാണ്
നിരവധി തെരഞ്ഞെടുപ്പുകളുടെ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ് ഞാൻ. കെ കെ രാഗേഷ് അടക്കമുള്ളവരുടെ തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ്. ആ ഘട്ടങ്ങളിലൊന്നും എംഎൽഎ ആകണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. സ്വയം സ്ഥാനാർഥി ആകാനുള്ള ആഗ്രഹം മാത്രമല്ല, അടുപ്പക്കാർക്കും പദവികൾ നൽകുന്നത് പാർലമെന്ററി വ്യാമോഹമാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. ഇത് ഗോവിന്ദൻ മാസ്റ്റർക്കും ബാധകമാണെന്നും ടികെ ഗോവിന്ദൻ പറഞ്ഞു



