Kerala

സണ്ണി ജോസഫിനെ തോൽപ്പിക്കാൻ ശൈലജക്കേ സാധിക്കൂ; പികെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഇടപെട്ടിട്ടില്ല

തളിപ്പറമ്പിലെ സ്ഥാനാർഥിയെ തീരുമാനിച്ചത് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരാളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. പികെ ശ്യാമളയുടെ പേര് നിർദേശിച്ചത് കണ്ണൂർ ജില്ലാ ഘടകമാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

കണ്ണൂരിലെ പ്രശ്‌നങ്ങൾ പാർട്ടി കൈകാര്യം ചെയ്യും. ടികെ ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ മോഹമാണ്. സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ കെ ശൈലജ. അതുകൊണ്ടാണ് പേരാവൂരിൽ ശൈലജ ടീച്ചറെ സ്ഥാനാർഥിയാക്കിയത്. അല്ലാതെ ഒതുക്കിയതല്ല

ജി സുധാകരന്റെ സ്ഥാനാർഥിത്വം എന്ത് അത്ഭുതമാണെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. ജി സുധാകരന് പരിഗണന ഇല്ലെന്ന് പറഞ്ഞത് പൂർണ ബോധ്യത്തോടെയാണ്. നേരത്തെ തന്നെ ജി സുധാകരൻ യുഡിഎഫുമായി ചർച്ച ചെയ്തിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

See also  ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു: വീണ്ടും ജയിലിലേക്ക്

Related Articles

Back to top button