Kerala

വനംവകുപ്പിന്റെ കുറ്റപത്രം കോടതി മടക്കി; ആവശ്യമായ രേഖകളില്ലെന്ന് ബത്തേരി മജിസ്‌ട്രേറ്റ് കോടതി

വയനാട്: വിവാദപരമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മടക്കി. കുറ്റപത്രത്തോടൊപ്പം കേസിന് ആധാരമായ ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

​സെപ്റ്റംബർ 17-നാണ് അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വനംവകുപ്പ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് വർഷത്തിന് ശേഷമാണ് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, മരം മുറിച്ചത് വനത്തിൽ നിന്നാണോ എന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു.

​കൂടാതെ, കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എന്തുകൊണ്ട് ഇത്രയും വൈകിയെന്നതിലും, ഈട്ടിത്തടികൾ കടത്തിയ ലോറി കണ്ടുകെട്ടാത്തതിലും വ്യക്തമായ വിശദീകരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകളിലെ പോരായ്മകൾ പരിഹരിച്ച് കൃത്യമായ തെളിവുകളോടെ കുറ്റപത്രം വീണ്ടും സമർപ്പിക്കാൻ വനംവകുപ്പ് നിർബന്ധിതരാകും. അതേസമയം, കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനംവകുപ്പിനോട് വനംമന്ത്രി അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. 

See also  ജയിൽ ചാടാൻ സഹായിച്ചത് ആരൊക്കെ; ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

Related Articles

Back to top button