Kerala

അല്ലറ, ചില്ലറയല്ല, ഇതാണ് നമ്മുടെ നേതാവ്; കെ സുധാകരന് വേണ്ടി പരസ്യമായി തെരുവിലിറങ്ങി അനുയായികൾ

കണ്ണൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന് വാശിപിടിച്ച് നിൽക്കുന്ന മുതിർന്ന നേതാവ് കെ സുധാകരന് വേണ്ടി പരസ്യമായി തെരുവിലിറങ്ങി അനുയായികൾ. കെ സുധാകരന് പിന്തുണയുമായി പന്തംകൊളുത്തി പ്രകടനം കണ്ണൂരിൽ നടന്നു. കണ്ണൂർ ഡിസിസി പരിസരത്താണ് പ്രകടനം നടന്നത്. 

കണ്ണേ കരളേ കെ എസേ, നമ്മുടെ ഓമന നേതാവല്ലെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ് എന്നിങ്ങനെയായിരുന്നു അനുയായികളുടെ മുദ്രവാക്യം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരാവൂർ മണ്ഡലത്തിലും സുധാകരൻ അനുകൂല ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ബോർഡുകളാണ് ഉയർന്നത്

സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായാണ് കെ സുധാകരൻ അനുകൂല ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ബോർഡുകളിലുണ്ട്. എംപിമാർ ആരും മത്സരിക്കേണ്ടെന്ന തീരുമാനമാണ് കോൺഗ്രസ് സ്വീകരിച്ചത്. എന്നാൽ കടുത്ത അതൃപ്തിയിലാണ് കെ സുധാകരൻ
 

See also  കോഴിക്കോട് മടവൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം; ആക്രമിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ

Related Articles

Back to top button