Kerala

ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി; ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് അടക്കം രാജിവെച്ചു

ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി. ഡിസിസി സെക്രട്ടറിയും വൈസ് പ്രസിഡന്റും രാജിവെച്ചവരിൽ ഉൾപ്പെടുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് രാജി. കുട്ടനാട്ടിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമ സ്ഥാനാർഥിയാകും. അമ്പലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാവ് സ്വതന്ത്ര സ്ഥാനാർഥിയാകും

പൊട്ടിക്കരഞ്ഞാണ് സജി ജോസഫ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ഏറെ വേദനയോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല. സീറ്റ് ഏറ്റെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകിയതാണ്. വേദനയോടെയാണ് തീരുമാനമെടുത്തത്. കുട്ടനാട്ടിലെ ജനം തനിക്കൊപ്പം നിൽക്കുമെന്നും സജി ജോസഫ് പറഞ്ഞു

കുട്ടനാട്ടിലെ സ്ഥാനാർഥിത്വത്തിൽ സജി ജോസഫ് നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസ് കുട്ടനാട് സീറ്റ് വിറ്റെന്നായിരുന്നു ആരോപണം. ഇത് കുട്ടനാട് ജനത പൊറുക്കില്ലെന്നും ജനങ്ങളെ വിഡ്ഡികളാക്കുകയാണ് ചെയ്തതെന്നും ഫേസ്ബുക്കിലൂടെ സജി ജോസഫ് വിമർശിച്ചിരുന്നു
 

See also  ഓണത്തിന് വീട്ടിലെത്താം; കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചു

Related Articles

Back to top button