Kerala

താനൂരിൽ മത്സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാൻ; തിരൂരിൽ മത്സരിപ്പിക്കാൻ നീക്കം

നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി വി അബ്ദുറഹ്മാൻ മത്സരിക്കില്ലെന്ന് സൂചന. താനൂരിൽ മത്സരിക്കില്ലെന്ന് വി അബ്ദുറഹ്മാൻ പാർട്ടിയെ അറിയിച്ചു. ഇതോടെ വി അബ്ദുറഹ്മാനെ തിരൂരിൽ മത്സരിപ്പിക്കാനായി സിപിഎം നീക്കം ആരംഭിച്ചു. താനൂരിൽ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ അബ്ദുറഹ്മാൻ പറഞ്ഞിരുന്നു

എന്നാൽ താനൂരിൽ മറ്റൊരു മുഖം കണ്ടെത്താനാകില്ലെന്ന വിലയിരുത്തലിലാണ് വിസമ്മതം കണക്കിലെടുക്കാതെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം വന്ന് ദിവസങ്ങളായിട്ടും പ്രചാരണത്തിന് ഇറങ്ങാൻ മന്ത്രി തയ്യാറായില്ല. കൂടാതെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയും അദ്ദേഹം തന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് ഒരു വാക്കും മിണ്ടിയിട്ടുമില്ല

പിന്നാലെയാണ് അബ്ദുറഹ്മാനെ തിരൂരിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നത്. തിരൂരിൽ മത്സരിക്കണമെന്ന ആവശ്യത്തോടും വി അബ്ദുറഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം താനൂരിൽ സിപിഎം സർപ്രൈസ് സ്ഥാനാർഥിയെ എത്തിക്കുമെന്നാണ് വിവരം. മുസ്ലീം ലീഗുമായി ഇടഞ്ഞു നിൽക്കുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനാണ് നീക്കം
 

See also  കണ്ണൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാവ് പിടിയിൽ

Related Articles

Back to top button