Kerala

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും; ഹർജി തിങ്കളാഴ്ചയിലേക്ക് മാറ്റി

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ബോർഡിലേക്ക് താത്കാലിക പ്രതിനിധികളായി ആരെയും നിർദേശിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് അപ്പീൽ പരിഗണിക്കുന്നതിനിടെ വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു

മാർച്ച് 16നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീൽ ഉടൻ പരിഗണിക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞാണ് ഇന്നത്തേക്ക് ഹർജി മാറ്റിയത്

സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നാണ് അപ്പീലിൽ പറയുന്നത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു.
 

See also  മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല; വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍

Related Articles

Back to top button