മന്ത്രിമാരുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല; എല്ലാവരും ഒറ്റക്കെട്ടായി പോകണം: സാദിഖലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം : മന്ത്രിമാരുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലയെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്നും ചർച്ച നടക്കും. അന്തിമ തീരുമാനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം ഹൈക്കമാൻഡ് ആയിരുന്നു നടത്തിയത്. ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ലയെന്നും തങ്ങൾ പറഞ്ഞു. കായുള്ള മരത്തിലെ കല്ലെറിയുവെന്നും എല്ലാവരും ഒറ്റക്കെട്ടായി പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് യോഗം പൂര്‍ണമായി കൂടി. നാളെ ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്യും. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഇന്ന് പ്രഖ്യാപിക്കും. നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.



