Kerala

കാസർകോട് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു; ജോലി സമ്മർദമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ

കാസർകോട് മൊഗ്രാൽ കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തിയ ബിഎൽഒ മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശിയും ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ സവാദാണ്(32) മരിച്ചത്

രാവിലെ ഏഴ് മണിയോടെയാണ് സവാദ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് കടവത്ത് പുഴയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ ര്കഷിക്കാനായില്ല

മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു. ജോലി സമ്മർദം ഉണ്ടായിരുന്നുവെന്നാണ് ആരോപണം. കലക്ടർ എത്താതെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
 

See also  സംസ്ഥാനത്ത് വീണ്ടും നിപ മരണം; കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

Related Articles

Back to top button