Kerala

മുസ്ലിം സമുദായത്തിനെതിരായ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് പി സി ജോർജ്; ഇത്തവണ അനായാസം വിജയിക്കും

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് ബിജെപി നേതാവും പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയുമായ പിസി ജോർജ്. അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പിസി ജോർജ് പറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസം വിജയിക്കും. എല്ലാ വിഭാഗത്തിന്റെയും വോട്ട് തനിക്ക് കിട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാൻ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്

അവരുടെ പൂർണ പിന്തുണയുണ്ട്. എല്ലാ വിഭാഗത്തിന്റെയും വോട്ട് കിട്ടും. ഞാൻ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്. അതല്ലേ അതിന്റെ മര്യാദ. പാലായിൽ തന്റെ മകൻ ഷോൺ ജോർജും വിജയിക്കുമെന്നും പിസി ജോർജ് പറഞ്ഞു
 

See also  ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; മലയാളി കുടിച്ച് തീർത്തത് 920.74 കോടിയുടെ മദ്യം

Related Articles

Back to top button