Kerala

കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് പികെ ശശി

കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പികെ ശശി. സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരണമെന്നതായിരുന്നു എന്റെ ആദ്യ ആവശ്യം. അപ്പുറവും ഇപ്പുറവും ആയിരുന്നുവെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രയ്ക്കും മതിപ്പും ഇഷ്ടവുമായിരുന്നു

നിയമസഭയിൽ ഓരോ പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഞാൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു. ഒറ്റപ്പാലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് വിഡി സതീശനെ പുകഴ്ത്തി പികെ ശശി രംഗത്തുവന്നത്. 

കേരളത്തിലെ കോൺഗ്രസിന്റെ പ്രസ്റ്റീജ് ഇഷ്യു ആണ് പികെ ശശിയുടെ വിജയമെന്ന് വിഡി സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പികെ ശശിയുണ്ടാകും. തെങ്ങിൻതോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈ ആണ് ചിഹ്നമെന്ന് നമ്മൾ വിചാരിക്കണമെന്നും സതീശൻ പറഞ്ഞു
 

See also  മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Related Articles

Back to top button