Kerala

ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തം; പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങളിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രിയ്ക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല. ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തമെന്നും തന്ത്രി കേവലം ഒരു ആചാര്യൻ മാത്രമാണെന്നും കോടതി വ്യക്തമാക്കി. അഖില തന്ത്രി പ്രചാരക സഭയുടെ ഹർജി ഹൈക്കോടതി തള്ളി.

2012 ലെ ദേവസ്വം സർക്കുലർ പ്രകാരം തന്ത്രിയ്ക്ക് ശമ്പളവും ദക്ഷിണയും മാത്രമാണ് അവകാശപ്പെട്ടത്. അല്ലാതെ ക്ഷേത്രത്തിന്റേതായ വസ്തുക്കളിലോ ഒന്നും തന്നെ അവകാശമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് അഖില തന്ത്രി പ്രചാരക സഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

See also  എൻജിൻ തകരാർ : തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വഴിയിൽ കുടുങ്ങി

Related Articles

Back to top button