Movies

ആയിരം കോടി ക്ലബിലെത്തി ധുരന്ധർ 2, ഇത് വിസ്മയക്കുതിപ്പ്

ബോക്‌സോഫീസിൽ കൊടുങ്കാറ്റായി മാറുകയാണ് ആദിധ്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ധർ 2. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിൽ ചിത്രം 1000 കോടി ക്ലബിലെത്തി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി ധുരന്ധർ 2 മാറി. അല്ലു അർജുന്റെ പുഷ്പ 2 ആറ് ദിവസം കൊണ്ട് ആയിരം കോടി ക്ലബിലെത്തിയിരുന്നു

എസ് രാജമൗലിയുടെ ബാഹുബലി 2 ഒമ്പത് ദിവസം കൊണ്ടാണ് ആയിരം കോടി കളക്ഷൻ നേടിയത്. രാജമൗലിയുടെ തന്നെ ആർ ആർ ആർ, കെ ജി എഫ് 2, പത്താൻ തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡും ധുരന്ധർ 2 നേരത്തെ തകർത്തിരുന്നു. ആഗോളതലത്തിൽ 100 മില്യൺ ഡോളർ മാർക്ക് മറികടക്കുന്ന എട്ടാമത്തെ ബോളിവുഡ് ചിത്രമെന്ന നേട്ടവും ധുരന്ധർ 2നാണ്

മാർച്ച് 19നാണ് ധുരന്ധർ 2 തീയറ്ററുകളിലെത്തിയത്. രൺവീർ സിംഗിനൊപ്പം ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 1300 കോടിയാണ് നേടിയത്.
 

See also  യാമി ഗൗതമിന്‍റെ ഹഖിന് മികച്ച പ്രതികരണം; ആദ്യദിനം കളക്ഷൻ 2.03 കോടി

Related Articles

Back to top button