Kerala

മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ ഇടിച്ച് രണ്ടുപേർക്ക് ഗുരുതര പരുക്ക്

മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരുക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസുകാരി ആരിഫ, രണ്ട് വയസുള്ള ഹാഷീം എന്നിവർക്കാണ് പരുക്കേറ്റത്.

ടോൾ പ്ലാസ കടന്നുപോകുന്നതിനിടെ ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്.

കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്‍റെ കല്യാണചടങ്ങിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

See also  മൂന്നാറിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

Related Articles

Back to top button