Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; പാലക്കാട്ട് രണ്ട്ദിവസം യെലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഞായറാഴ്ച‍യും തിങ്കളാഴ്ചയും യെലോ അലർട്ടാണ്.

അതേസമയം, സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. 37.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ശനിയാഴ്ച പാലക്കാട്‌ രേഖപ്പെടുത്തിയത്. കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതും പാലക്കാട്‌ തന്നെയാണ്. 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട്‌ രേഖപ്പെടുത്തിയത്.

See also  സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ ഉദ്ഘാടനം; മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാണിച്ചെന്ന് വിഡി സതീശൻ

Related Articles

Back to top button