Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് മാത്രമുള്ള വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് വരെയെത്തി. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധിയെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. 

പതിവുപോലെ വേനല്‍ച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗവും കുതിച്ചുയര്‍ന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വൈദ്യുതി ഉപഭോഗമാണ് പിടിവിട്ട് കുതിക്കുന്നത്. ഇന്നലത്തെ ദിവസം ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകീട്ടത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുണ്ടാകും.

സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇത് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

See also  നിതിൻ രാജിന്റെ ആത്മഹത്യക്ക് കാരണം ക്രൂരമായ ഭീഷണി; 'ഇൻസ്റ്റാ പേ' ലോൺ ആപ്പ് കേസിലെ പ്രധാന പ്രതി അറസ്റ്റിൽ

Related Articles

Back to top button