Kerala

വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡീഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നുള്ള മൂന്നുനാല് ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ച് ബംഗാൾ, വടക്കൻ ഒഡീഷ, ജാർഖണ്ഡ്, ഛത്തിസ്ഗഢ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു

എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്

നാളെയും ഈ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. എട്ടാം തീയതി എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.

The post വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Metro Journal Online.

See also  അമ്മുവിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

Related Articles

Back to top button