Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. അപകടത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയോടുകൂടി ഉണ്ണികൃഷ്ണന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.

വെടിപ്പുര ദുരന്തത്തിൽ അടുത്ത ചൊവ്വാഴ്ച മുതൽ കമ്മീഷൻ അന്വേഷണ നടപടികളിലേയ്ക്ക് കടക്കും. ഏകാംഗ കമ്മീഷന്റെ അന്വേഷണ പരിധിയിൽ വരേണ്ട ടേംസ് ഓഫ് റഫറൻസ് സർക്കാർ ഇതിനകം കൈമാറുമെന്നാണ് പ്രതീക്ഷ. ഉച്ചയോടെ ആശുപത്രിയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും, അപകട സ്ഥലവും കമ്മീഷൻ നേരിട്ട് സന്ദർശിക്കും. വെടിക്കെട്ട് നിരോധിക്കാനല്ല അപകട രഹിതമായി ആഘോഷം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും, അതിന് നിലവിലെ പാറ്റേൺ മാറ്റിയാൽ മതിയാകുമെന്നും സർക്കാർ നിയോഗിച്ച കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ പറഞ്ഞു.

ആറ് മാസമെങ്കിലും സമയമെടുത്ത് മാത്രമെ അന്വേഷണം പൂർത്തിയാകുവെന്നും പുറ്റിങ്ങൽ റിപ്പോർട്ടിലെ വിശദാംശങ്ങളും പൊലീസിന്റെ മഹസറടക്കം പരിശോധിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി . മുണ്ടത്തിക്കോട് ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അപകടം കാരണം വ്യക്തമാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

See also  ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു; രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

Related Articles

Back to top button