Kerala

കളിക്കുന്നതിനിടയിൽ നാലര വയസുകാരിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; ഗുരുതരനിലയിൽ ഐസിയുവില്‍

കാസർഗോഡ് എളേരിത്തട്ട് നാലര വയസുള്ള കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. എളേരിത്തട്ട് കുറുവാട്ടെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയ്ക്കാണ് കടിയേറ്റത്.

പന്തു കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

See also  കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; വൻ പ്രഖ്യാപനവുമായി മന്ത്രി

Related Articles

Back to top button