Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; നാലു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂ‍ടെ തിരിച്ചറിഞ്ഞു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട നാലു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
നിലവിൽ 4 പേരാണ് ചികിത്സയിൽ ഉള്ളത്. രണ്ട് പേർ തൃശൂർ മെഡിക്കൽ കോളേജിലും, രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ് ചികിത്സയിൽ ഉള്ളത്.

ഡി എൻ എ പരിശോധനാ ഫലം, പോലീസ് റിപ്പോർട്ട്, ഫോറൻസിക് സർജൻ്റെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ, ബന്ധുക്കളുടെ സമ്മതത്തോടെ, കണ്ടെത്തിയ ശരീര ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനം.

പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്.

See also  കൊട്ടാരക്കരയിൽ 14 വയസുകാരനെ കാണാതായതായി പരാതി; അന്വേഷണം തുടരുന്നു

Related Articles

Back to top button