Education

എഡിജിപി സിപിഎം നേതാവല്ല; കൂടിക്കാഴ്ച വിവാദമാക്കുന്നതിന് പിന്നിൽ ഗൂഢാലോചന: മന്ത്രി രാജേഷ്

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി എംബി രാജേഷ്. എഡിജിപി സിപിഎം നേതാവല്ല. ഉദ്യോഗസ്ഥർ ഒറ്റയ്ക്ക് ആരെയൊക്കെ കാണാൻ പോകുന്നുണ്ടെന്നും മന്ത്രി ചോദിച്ചു

എത്രയോ ഉദ്യോഗസ്ഥരുണ്ട്. അവരെല്ലാം ഒറ്റയ്ക്ക് ആരെ കാണാൻ പോകുന്നുവെന്നത് സാധാരണ ഗതിയിൽ വരുന്ന കാര്യമല്ലേ. ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും രാജേഷ് ചോദിച്ചു

ഇതൊക്കെ ആസൂത്രിതമായി നടക്കുന്ന വളരെ വലിയ ഗൂഢാലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള പ്രചാരണമാണ്. അത് നടക്കട്ടെ. ഞങ്ങൾ അതിനെ നേരിട്ടു കൊണ്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 40

Related Articles

Back to top button