Kerala

അങ്കമാലിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ

അങ്കമാലിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഗുണ്ടകൾ അറസ്റ്റിൽ. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടിൽ അരുൺ കുമാർ(36), കൊരട്ടി അടിച്ചിലി കിലുക്കൻ വീട്ടിൽ സിവിൻ(33), താബോർ അരണാട്ടുകരക്കാരൻ ജിനേഷ്(40) എന്നിവരാണ് അറസ്റ്റിലായത്

മുഖ്യപ്രതി സതീഷിന്റെ സഹായികളാണ് ഇവർ. സതീഷും മറ്റ് രണ്ട് പേരും ഒളിവിലാണ്. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടിൽ രഘുവിനെയാണ്(35) സംഘം മർദിച്ച് കൊന്നത്. രഘുവിന്റെ ശരീരത്തിൽ അടിയേറ്റതിന്റെ അറുപതോളം പാടുകളുണ്ട്. തലയിൽ ആന്തരിക രക്തസ്രാവമുണ്ടായി. ശ്വാസനാളം പൊട്ടിയ നിലയിലുമായിരുന്നു

സതീഷും സംഘം അടിച്ചിലി കുന്നപ്പിള്ളിയിലെ വാടക കെട്ടിടത്തിൽ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു. ഇത് രഘുവും കൂട്ടുകാരും കടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം.

The post അങ്കമാലിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ appeared first on Metro Journal Online.

See also  മാനദണ്ഡങ്ങൾ പാലിക്കാതെ ഉദ്യോഗസ്ഥരെ നീക്കി 'ഇഷ്ടക്കാർക്ക്' നിയമനം; എംജി സർവകലാശാലയിൽ വീണ്ടും വിസിയുടെ നിയമ വിരുദ്ധ ഇടപെടൽ

Related Articles

Back to top button