Kerala

തിരിച്ചടി സമ്മതിച്ച് എം.വി ഗോവിന്ദൻ: വോട്ടുകുറഞ്ഞത് ആഴത്തിൽ പരിശോധിക്കും

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം കൃത്യമായി മനസിലാക്കി പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന് എല്ലാതരത്തിലുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് പ്രതിക്ഷിക്കുന്നതായി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ കാര്യത്തിലും വിശദമായ പരിശോധന നടത്തും. പൊതുവെ കേരളത്തില്‍ നല്ല പരാജയമാണ് ഉണ്ടായത്. തോല്‍വിയെക്കുറിച്ച് വികാരപ്രകടനത്തിന്റെ ഭാഗമായി പറയേണ്ടതല്ല. വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ പ്രദേശത്തും ആഴത്തിലുള്ള പഠനംനടത്തും. ഏതെങ്കിലും ഒരുമേഖലയില്‍ വോട്ടുകള്‍ ഏകീകരിച്ചതല്ല പരാജയത്തിന് കാരണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തിനായി ആക്ഷീണം പ്രവര്‍ത്തിച്ച ഇടതുമുന്നണി പ്രവര്‍ത്തകരോടും എല്‍ഡിഎഫിനായി വോട്ട് ചെയ്ത വോട്ടര്‍മാരോടും നന്ദി പറുന്നതായി ഗോവിന്ദന്‍ പറഞ്ഞു.

ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് സിപിഎമ്മിനും എല്‍ഡിഎഫിനും ഉണ്ടായിരിക്കുന്നത്. 104 സീറ്റ് യുഡിഎഫ്, 34 സീറ്റ് എല്‍ഡിഎഫ്. രണ്ട് സീറ്റ് എന്‍ഡിഎ എന്നിങ്ങനെയാണ് അവസാനത്തെ കക്ഷി നില.

See also  അഞ്ച് മാസം ഗർഭിണിയായ 17കാരി കാമുകനെ തിരക്കി വീട്ടിലെത്തി; യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

Related Articles

Back to top button