Business

വമ്പൻ പ്രഖ്യാപനവുമായി ജിയോ; ഫോൺ റീച്ചാർജിലും ഇനി ഒന്നെടുത്താൽ ഒന്ന് ഫ്രീ

ന്യൂഡൽഹി: ഇന്ത്യയിലുടനീളം തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി Buy 1 Get 1 Free ഓഫറുമായി ജിയോ. 299 രൂപയുടേയോ 349 രൂപയുടേയോ പ്രീപെയ്ഡ് പ്ലാനുകളുപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന അർഹരായ ഉപയോക്താക്കൾക്ക് അതേ പ്ലാനിലുള്ള മറ്റൊരു റീച്ചാർജ് വൗച്ചർ സൗജന്യമായി ലഭിക്കുന്നതാണ് ഈ ഓഫർ. ഇതുവരെ ഒരു തവണത്തെ റിച്ചാർജിനൊപ്പം അധിക പണം നൽകാതെ തന്നെ കാലാവധി ഇരട്ടിയായി ലഭിക്കും.

പ്രതിദിനം 1.5 ജിബി ഉള്ള പ്ലാൻ 299 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 28 ദിവസത്തേക്കാണ് ഓഫർ ഉണ്ടാവുക. ഈ ഓഫർ വരുന്നതോടെ 299 രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്ന ഉപയോക്താവിന് 56 ദിവസം ഓഫർ ലഭിക്കും. പ്രതിദിനം 2 ജിബി വീതമുള്ള 349 രൂപയുടെ പ്ലാൻ ചെയ്താൽ ഇതും 56 ദിവസത്തേക്ക് ലഭിക്കും. രണ്ടിലും പരിധിയില്ലാത്ത കോളും പ്രതിദിനം നൂറ് എസ്എംഎസുമാണ് മറ്റു ആനുകൂല്യങ്ങൾ.

തെരഞ്ഞെടുത്ത മൊബൈല്‍ നമ്പറുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഓഫര്‍. ഔദ്യോഗികമായി പ്രോമോഷണല്‍ എസ്എംഎസ് ലഭിച്ചിട്ടില്ലെങ്കില്‍ പോലും മൈജിയോ ആപ്പിലൂടെ ഓഫറിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.ഏഴു ദിവസത്തിനുള്ളില്‍ സൗജന്യ വൗച്ചര്‍ ലഭിക്കും. ആദ്യം റീച്ചാര്‍ജ് ചെയ്തതിന് ശേഷം ഏഴ് ദിവസത്തിനകം സൗജന്യ റീച്ചാര്‍ജ് വൗച്ചര്‍ ഉപഭോക്താവിന്‍റെ മൈജിയോ ആപ്പിലെ വൗച്ചേഴ്‌സ് എന്ന വിഭാഗത്തില്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

See also  സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; നാല് ദിവസത്തിന് ശേഷം നേരിയ ആശ്വാസം

Related Articles

Back to top button