Kerala

പാർട്ടിയാണ് വലുത്, നേതാക്കളല്ല; പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരേ കണ്ണൂരിൽ ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരേ ഫ്ലക്സ് ബോർഡുകൾ. കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് ഫ്ല്ക്സ് ബോർഡ് ഉയർന്നത്. ‘പാർട്ടിയാണ് വലുത്, നേതാക്കളല്ല’ എന്നെഴുതിയതിന് താഴെ പിണറായി വിജയന്‍റെയും എം.വി. ഗോവിന്ദന്‍റെയും ചിത്രത്തിൽ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എം. സ്വരാജിന്‍റെയും പി. ജയരാജന്‍റെയും ചിത്രം വച്ച് ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ട്എന്നും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായി്കൊല്ലി എന്ന് പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

പാർട്ടിയിൽ പിണറായിക്കും ഗോവിന്ദനുമെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിന്‍റെ സൂചനയാണ് പുറത്തു വരുന്നത്. എം.വി. ഗോവിന്ദന്‍റെ ഫെയ്സ് ബുക്കിലും നിരവധി പേരാണ് രൂക്ഷ വിമർശനവുമായി എത്തിയത്. പാർട്ടി സെക്രട്ടറി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

See also  തിരൂരങ്ങാടിയിൽ പ്രശ്‌നമുണ്ടാക്കിയവരൊക്കെ രാത്രി വന്ന് കരഞ്ഞ് കാലുപിടിച്ചു; രണ്ടത്താണിയെ പരിഹസിച്ച് പിഎംഎ സലാം

Related Articles

Back to top button