Kerala

ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും; കെ വി തോമസിനെതിരെ പത്മജ വേണുഗോപാല്‍

കെ വി തോമസ് തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതൊക്കെ തെറ്റാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കെ കരുണാകരനെ പറയാന്‍ അദ്ദേഹമായിട്ടില്ലെന്നും അതിന് പത്ത് ജന്മം ജനിച്ചു വരണമെന്നും പത്മജ പറഞ്ഞു. കേരളത്തിലെ ആള്‍ക്കാര്‍ വിഡ്ഢികളല്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കെ വി തോമസ് കെ വി തോമസായി എന്നുള്ള ചരിത്രം അദ്ദേഹമൊന്ന് ഓര്‍ത്താല്‍ കൊള്ളാമെന്നും തന്ന അവസാനകാലത്ത് ഏറ്റവും ഇഷ്ടമുള്ള വ്യക്തി സോണിയാ ഗാന്ധിയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.ഇവിടുത്തെ ആളുകളെ സഹിക്കാന്‍ പറ്റാതെയാണ് പാര്‍ട്ടി വുട്ടുപോയത്. ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും. അത് ആയാള്‍ കേള്‍ക്കേണ്ടിയും വരും – പത്മജ പറഞ്ഞു.

കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കുമ്പളങ്ങിയില്‍ നിന്ന് അദ്ദേഹം എങ്ങനെ പുറത്തേക്ക് വന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. താന്‍ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നുവെന്നും താന്‍ തന്നെ വേണ്ടെന്ന് വെച്ചതുകൊണ്ടാണ് അന്ന് പിന്മാറിയതെന്നും പത്മജ വ്യക്തമാക്കി. മരിച്ചുപോയ കരുണാകരനെ കുറ്റപ്പെടുത്തുന്ന കെ.വി. തോമസ് നന്ദിയില്ലാത്തയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെ മുരളീധനെ കെപിസിസി പ്രസിഡന്റാക്കുന്ന കാര്യത്തിലും മുരളീധരന് എതിര്‍പ്പുണ്ടായിരുന്നു എന്നു പറയുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു.

കെ കരുണാകരന്‍ ക്ഷീണിതനായപ്പോള്‍ കെ വി തോമസ് നേരെ എ കെ ആന്റണിയുടെയടുത്തേക്ക് പോയി. ഇവിടെ നിന്നുള്ള ന്യൂസൊക്കെ അവിടെ കൊണ്ടുപോയി കൊടുത്തു. അങ്ങനെ ചതിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ ഒക്കെ അകന്നു. ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും. അത് ആയാള്‍ കേള്‍ക്കേണ്ടിയും വരും. ബുക്ക് വിറ്റുപോകാന്‍ എന്തുവൃത്തികേടും എഴുതുന്ന ഈ രീതി നില്‍ത്തണം – പത്മജ വ്യക്തമാക്കി.

കെ മുരളീധരനെ കെപിസിസി അധ്യക്ഷന്‍ ആക്കാന്‍ സോണിയ ഗാന്ധിക്ക് താത്പര്യമുണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാറിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി സമ്മതിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്‍പ് ഫയലുമായി മന്ത്രിമാര്‍ കരുണാകരന്റെ വീട്ടിലെത്തുന്നതിനോട് താന്‍ യോജിച്ചിരുന്നില്ല. നരസിംഹറാവുവും കരുണാകരനും അകലാന്‍ കാരണം കരുണാകരന്റെ പി വി എന്ന വിളിയാണെന്നും കെ വി തോമസിന്റെ പുസ്തകത്തില്‍ പറയുന്നു. യുഡിഎഫിനകത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് പുസ്തകം വഴിവെച്ചിരിക്കുന്നത്

See also  മലപ്പുറം വിരുദ്ധ പരാമർശം

Related Articles

Back to top button