Kerala

വാഹനവ്യൂഹവും കറുത്ത ഇന്നോവയും ഒഴിവാക്കും; പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന് ‘വിഡി സതീശൻ

തിരുവനന്തപുരം: തനിക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി യാത്ര ചെയ്യുന്നതിന്‍റെ പേരിൽ ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും സതീശൻ നിർദേശം നൽകിയിട്ടുണ്ട്. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രമായിരിക്കും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരിക്കുക. പൈലറ്റ് വാഹനം മാത്രം മതിയെന്നാണ് സതീശൻ മുൻപ് നിർദേശിച്ചിരുന്നത്. എന്നാൽ പൊലീസിന്‍റെ നിർദേശം പ്രകാരമാണ് എസ്കോർട്ടും കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത ഇന്നോവ കാറുകളും സതീശൻ ഉപയോഗിക്കില്ല. ഈ രണ്ടു കാറുകളും പൊലീസ് ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് വാങ്ങിയതാണ്. ഇവ പൊലീസ് ഏറ്റെടുത്തു.

പകരം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് വെളുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകാൻ പൊതുഭരണ വകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടാൻ കറുത്ത ഇന്നോവ വിട്ടു നൽകിയേക്കും.

See also  അനധികൃത സ്വത്ത് സമ്പാദന കേസ് വാര്‍ത്തയില്‍ മനോരമ നൽകിയ ഫോട്ടോ മാറി; പരാതിയുമായി നടൻ മണികണ്ഠൻ ആചാരി

Related Articles

Back to top button