Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 520 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. 115,080 രൂപയാണ് ക‍ഴിഞ്ഞ ദിവസം ഒരു പവന് രേഖപ്പെടുത്തിയത്. 114,520 രൂപയാണ് ഒരു പവൻ്റെ ഇന്നത്തെ വില. ഇതോടുകൂടി ഒരു ഗ്രാമിന് ഇന്ന് 14,320 രൂപ രേഖപ്പെടുത്തി.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് സ്വർണത്തിൻ്റെ വില കൂടുതൽ രേഖപ്പെടുത്തുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് സ്വർണം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയെല്ലാം ഇറക്കുമതിയാണ്. അതിനാൽ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം സ്വർണത്തിൻ്റെ വില മാത്രമല്ല, ക്രൂഡ് ഓയിൽ ബാരലിന് വില വർധിച്ചിരുന്നു. ഇത് ഇന്ത്യയെയും പ്രതികൂലമായി ബാധിച്ചു. വാണിജ്യ സിലിണ്ടർ, പെട്രോള്‍, ഡീസൽ വില എന്നിവ കൂട്ടിയിരുന്നു. രൂപയുടെ മൂല്യവും ഇടിയുന്നതിന് കാരണമായി.

See also  സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് 70,000 രൂപയാകും

Related Articles

Back to top button