Kerala

കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിന് എന്ത് യോഗ‍്യത; ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററും കരിങ്കൊടിയും

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞടുപ്പിൽ 13 സീറ്റിൽ 12ലും യുഡിഎഫ് വിജയിച്ചിട്ടും കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധം. മുസ്‌ലിം ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും പ്രത‍്യക്ഷപ്പെട്ടു.

കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിന് യോഗ‍്യത എന്താണെന്നും ആറിൽ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ‍്യത എന്താണെന്നുമാണ് പോസ്റ്ററിലുള്ളത്.

മുസ്‌ലിം ലീഗിന് ഇത്തവണ 6 സീറ്റുകളിലാണ് ജില്ലയിൽ വിജയം നേടിയത്. വി.ഡി. സതീശൻ മന്ത്രിസഭയിൽ 5 മുസ്‌ലിം ലീഗ് നേതാക്കൾ മന്ത്രിമാരാകും. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വിഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരാകുന്നത്.

See also  സ്‌കൂൾ കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

Related Articles

Back to top button