Education

എഡിജിപിക്കെതിരെ അന്വേഷണത്തില്‍ ഡിജിപി: അതീവ രഹസ്യമായിരിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: പി.വി.അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഡിജിപി അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അതീവ രഹസ്യമായി വേണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് അന്വേഷണ സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിനിടെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ കത്തില്‍ തുടര്‍ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡിജിപിയുടെ കത്തില്‍ ഉത്തരവ് ഇറക്കിയാല്‍ ചട്ടവിരുദ്ധമാകും എന്നതുകൊണ്ടാണ് രേഖാമൂലം തുടര്‍ നടപടി വേണ്ടെന്നുളള തീരുമാനം.

അന്‍വറിന്റെ മൊഴിയോടെ ആരോപണങ്ങളില്‍ ഗൗരവമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്. സ്വര്‍ണ കടത്ത് കേസ്, കൊലക്കേസുകളിലെ അട്ടിമറി ഉള്‍പ്പെടെ ഐജി സ്പര്‍ജന്‍കുമാറും, ഡിഐജി തോംസണ്‍ ജോസും നേരിട്ട് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘാംഗങ്ങള്‍ ആരാണെന്ന് പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. എഡിജിപിയുടെ വീട് നിര്‍മ്മാണവും, ആര്‍എസ്എസ് നേതാവിനെ കണ്ടതും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്.

See also  വരും ജന്മം നിനക്കായ്: ഭാഗം 15

Related Articles

Back to top button