Kerala

പിണറായി വിജയന്റെ ‘സെഡ് പ്ലസ്’ സുരക്ഷ പിൻവലിച്ചു; ഇനി ഗൺമാനും എസ്‌കോർട്ടും ഉണ്ടാകില്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കി. നിലവില്‍ പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വച്ച് വൈ കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. ഇതോടെ ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല.

ഗണ്‍മാന്മാർക്ക് പകരം രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും.

അതേസമയം, നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെ പിണറായി വിജയന്‍റെ സുരക്ഷാ സംഘത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സന്ദീപ് തിരികെ പൊലീസിലേക്ക് മടങ്ങും. മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്.

See also  മേനോൻ സതീശൻ - മോദി കൂടിക്കാഴ്ചക്ക് പിന്നാലെ റെയ്ഡ്; പാർട്ടിയെ തകർക്കാനുള്ള 'ഗ്രാൻഡ് ഡിസൈൻ': പി. ജയരാജൻ

Related Articles

Back to top button