Kerala

കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ യൂണിയനുകൾക്ക് കടുത്ത ആശങ്ക

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് സിഐടിയു. ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബി എം എസ് ആവശ്യപ്പെട്ടു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 24 പേർ പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്തെന്നും സിഐടിയു. പദ്ധതി നടത്തിപ്പിലൂട സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയിക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്.ഈ ഭീമമായ കണക്ക് കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗത്തിനു മുൻപാകെ വിവരങ്ങൾ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സർക്കാർ മുന്നേ തന്നെ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനുപുറമെയാണ് ടിക്കറ്റ് വരുമാനത്തിൽ വരുന്ന നഷ്ടം കൂടി വഹിക്കേണ്ടി വരുക. ജൂൺ 15ന് മുൻപായി പുതിയ സ്കീം തയ്യാറാക്കുക, ഫിനാൻഷ്യൽ റോഡ് മാപ്പ് തയ്യാറാക്കുക തുടങ്ങിയ കടമ്പകളും സർക്കാരിന്റെ മുന്നിലുണ്ട്. തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രിക്ക് വിടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. സർക്കാരിന്റെ അധികസഹായമുണ്ടെങ്കിൽ പദ്ധതി നടപ്പിലാക്കാമെന്ന് കെഎസ്ആർടിസിയുടെ നിലപാട്.

See also  എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15ന്; പ്ലസ് ടു 22ന്

Related Articles

Back to top button