Kerala

പാലക്കാട് വടക്കഞ്ചേരിയിൽ വയോധികൻ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡിലാണ് സംഭവം. കണക്കൻതുരുത്തി പല്ലാറോഡ് നാരായണനെയാണ്(70) അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്

ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃതദേഹം കണ്ടത്.

പാലക്കാട് ജില്ലയിൽ മുമ്പും വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് പലരും മരിച്ചിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കുടുക്കുന്നതിനായാണ് ഇത്തരം വൈദ്യുതി കെണികൾ സ്ഥാപിക്കുന്നത്.

The post പാലക്കാട് വടക്കഞ്ചേരിയിൽ വയോധികൻ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ appeared first on Metro Journal Online.

See also  സ്വർണം പലർക്കായി വീതിച്ച് നൽകിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി; ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ്

Related Articles

Back to top button