Kerala

അതിവേഗ റെയിൽപ്പാത; കെ-റെയിലിന് പകരം പുതിയ പദ്ധതിയുമായി സർക്കാർ: ഇ. ശ്രീധരനുമായി കൈകോർക്കുന്നു

അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ ​റെ​യി​ലി​ന് ബ​ദ​ലാ​യി മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ പാ​ത​യു​ടെ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് ഇ.​ശ്രീ​ധ​ര​ന് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.

വി​ഷ​യ​ത്തി​ൽ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ലെ പ​ദ്ധ​തി​ക​ളെ അ​പേ​ക്ഷി​ച്ച് ഈ ​ബ​ദ​ൽ പാ​ത​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ വ​ള​രെ കു​റ​ച്ചു​മാ​ത്രം മ​തി. അ​തി​നാ​ൽ പ​ദ്ധ​തി​യോ​ട് അ​നു​കൂ​ല​മാ​യി‌​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി എം​എ​ല്‍​എ കെ.​പി.​നൗ​ഷാ​ദ​ലി ഇ.​ശ്രീ​ധ​ര​നെ വീ​ട്ടി​ലെ​ത്തി ക​ണ്ടി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ന്ന​ത്. നേ​ര​ത്തെ ത​ന്നെ പു​തി​യ അ​തി​വേ​ഗ പാ​ത​യെ​ന്ന നി​ർ​ദേ​ശം ശ്രീ​ധ​ര​ൻ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ പ​ര​മാ​വ​ധി തൂ​ണു​ക​ളി​ലൂ​ടെ​യും ഭൂ​ഗ​ർ​ഭ പാ​ത​യാ​യും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഒ​രു ല​ക്ഷം കോ​ടി രൂ​പ വ​രെ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും പാ​ത.

See also  ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

Related Articles

Back to top button