Kerala

ലോ​ക്ക​ർ തു​റ​ക്കും; സ്വ​ത്ത് ക​ണ്ടു​കെ​ട്ടും: വീ​ണ വി​ജ​യ​ന് കു​രു​ക്ക് മു​റു​കു​ന്നു

കൊച്ചി: സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം എ​ൻ​ഫോ​ഴ്‌‌​സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ് ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ണാ വി​ജ​യ​ന്‍റെ ബാ​ങ്ക് ലോ​ക്ക​ർ ഇ​ഡി പ​രി​ശോ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​സി​ൽ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ എ​ത്ര​യും വേ​ഗം ശേ​ഖ​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ഡി മ​ര​വി​പ്പി​ച്ച സ്വ​കാ​ര്യ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ക​റാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​ര​വി​പ്പി​ച്ച അ​ക്കൗ​ണ്ടി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​തി​ൽ ലോ​ക്ക​ർ സൗ​ക​ര്യം ഉ​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. അ​തേ​സ​മ​യം വീ​ണ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യേ​ക്കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്.

വീ​ണ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട്, സ്ഥി​ര​നി​ക്ഷേ​പം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളു​മാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം ശേ​ഖ​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നു വൈ​കാ​തെ വീ​ണ​യ്ക്കു സ​മ​ൻ​സ് ന​ൽ​കു​മെ​ന്നാ​ണു വി​വ​രം.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ത്ത് ക​ണ്ടു​കെ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​ക. തി​ങ്ക​ളാ​ഴ്‌​ച ഹൈ​ക്കോ​ട​തി കേ​സി​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്.

See also  നാല് വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവം; രജനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചന

Related Articles

Back to top button