എസ്.ഐ റാങ്ക് ഹോൾഡേഴ്സിന് ആശ്വാസം; 43 പേർക്ക് ഉടൻ നിയമനം നൽകാൻ ഉത്തരവ്

തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ ഒഫ് പോലീസ് റാങ്ക് ലിസ്റ്റിലുള്ള 43 പേർക്ക് ഉടൻ നിയമനം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒമ്പതിന് കാലാവധി കഴിയുന്ന ലിസ്റ്റിൽ നിന്നാണ് 43 പേർക്ക് നിയമനം നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. 2025 ജൂണ്‍ ഒമ്പതിനാണ് പിഎസ്സി നടത്തിയ സബ് ഇൻസ്പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വരുന്ന ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്.
ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്.



