Kerala

പോ​ക്സോ കേ​സ് പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി; യൂ​ട്യൂ​ബ​ർ​മാ​ർ അ​റ​സ്റ്റി​ൽ

പത്തനംതിട്ട: പോ​ക്സോ കേ​സ് പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച യൂ​ട്യൂ​ബ​ർ​മാ​ർ അ​റ​സ്റ്റി​ൽ. വി​സ്മ​യ ന്യൂ​സ്, ശ്രീ ​വ്ലോ​ഗ് എ​ന്നീ യൂ​ട്യൂ​ബ് ചാ​ന​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്ക് എ​തി​രെ അ​ടൂ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

ശ്രീ ​വ്ലോ​ഗ് എ​ന്ന ചാ​ന​ലി​ന്‍റെ ഉ​ട​മ ശ്രീ​ജി​ത്തും ഭാ​ര്യ​യും, പു​ന​ലൂ​ർ, അ​ഞ്ച​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​സ്മ​യ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ്നി, അ​നീ​ഷ്, റ​ഹീം, ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ എ​ന്നീ ആ​റു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

അ​ഗ്നി (33) , അ​നീ​ഷ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് വ​ഴി വീ​ഡി​യോ കി​ട്ടി​യെ​ന്നും 10 ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി.

പോ​ക്സോ കേ​സി​ലെ പ്ര​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മ​റ്റു പ്ര​തി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

See also  വയോധികന്റെ നിവേദനം മടക്കിയ സംഭവം; അതൊരു കൈപ്പിഴ ആയിരുന്നുവെന്ന് സുരേഷ് ഗോപി

Related Articles

Back to top button