Kerala

വിഴിഞ്ഞത്ത് ശീതളപാനീയം നൽകി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി: പ്രതി പിടിയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് ശീതളപാനീയം നൽകി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ പുല്ലുവിള സ്വദേശിയായ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ച ശേഷം പ്രതി ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

മെയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ വെച്ചാണ് പ്രതിയായ മനു പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റാഗ്രാം വഴി ഇയാൾ പെൺകുട്ടിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് മനുവും കൂടെ മറ്റൊരാളും ചേർന്ന് അവിടെയെത്തി. ഇയാൾ കൊണ്ടുവന്ന ജ്യൂസ് കുടിച്ചതിന് പിന്നാലെ പെൺകുട്ടി ബോധരഹിതയാകുകയും, തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

പീഡനവിവരം കുട്ടി തന്നെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. തുടർന്ന് മണ്ണേല പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവസമയത്ത് മനുവിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മനുവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

See also  ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച സംഭവം; രണ്ടാനമ്മ പോലീസിൽ കീഴടങ്ങി

Related Articles

Back to top button