Kerala

കുഞ്ചാക്കോ ബോബന്‍റെ സിനിമയിൽ കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ; നിർമാതാവിനും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുമെതിരേ കേസ്

കൊച്ചി: വ്യക്തിയുടെ അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോഗിച്ച സംഭവത്തിൽ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യാൻ‌ കോടതിയുടെ നിർദേശം. എറണാകുളം സിജെഎം കോടതി സിറ്റി പൊലീസ് കമ്മിഷണർക്കാണ് നിർദേശം നൽകിയത്.

ഓഫിസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹ നിർമാതാക്കൾക്കുമെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടതെന്നാണ് നിർദേശം. ചിത്രം പ്രദർശിപ്പിച്ച ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും വാട്ട്സ്ആപ്പും മെറ്റയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ചിത്രത്തിലെ ഒരു രംഗത്തിൽ ഫോൺ നമ്പർ പ്രദർശിപ്പിച്ചതിനെ തുടർന്ന് നമ്പറിന്‍റെ ഉടമയായ കണ്ണൂർ സ്വദേശിക്ക് നിരന്തരം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്നാണ് കണ്ണൂർ സ്വദേശിനി പരാതി നൽകിയത്. ഫോൺ നമ്പർ നൽകിയത് തന്‍റെ സ്വകാര്യ ജീവിതത്തെ ബാധിച്ചെന്നും ഫോൺ നമ്പർ ഉപയോഗിക്കാൻ തന്‍റെ അനുമതി തേടിയിട്ടില്ലെന്നും ഉടമ പറയുന്നു. തുടർന്നാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്.

See also  സന്ദീപ് വാര്യരും പ്രതി; അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികൾ

Related Articles

Back to top button