Kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ്(23) മരിച്ചത്. ബംഗളൂരുവിൽ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു.

അതേസമയം, കോഴിക്കോട് കൊമ്മേരിയിൽ അഞ്ച് പേർക്ക് കൂടി മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. പത്ത് പേർ ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്.

കൊമ്മേരിയിൽ രോഗപരിശോധനക്കായി മെഡിക്കൽ ക്യാമ്പ് അടക്കം നടത്തിയിരുന്നു. ഇതിൽ പരിശോധനക്ക് അയച്ച സാമ്പിളുകളിൽ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അറിയിച്ചു

 

The post മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on Metro Journal Online.

See also  തൃശ്ശൂരിൽ പോലീസിന് നേരെ ഗുണ്ടകളുടെ ആക്രമണം; നാല് പോലീസുകാർക്ക് പരുക്ക്, വാഹനങ്ങൾ തകർത്തു

Related Articles

Back to top button